2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

olangal: അക്ഷരങ്ങളെ പ്രണയിച്ച രാജകുമാരന്‍

olangal: അക്ഷരങ്ങളെ പ്രണയിച്ച രാജകുമാരന്‍: "അക്ഷരങ്ങളാണിപ്പോള്‍ എന്റെ കൂട്ടുകാര്‍..... കുനുകുനെയുള്ള കറുത്ത അക്ഷരങ്ങളോട്‌ എപ്പോഴാണ്‌ എവിടെ വെച്ചാണ്‌ കൂട്ടുകൂടിയതെന്ന്‌ എനിക്കറിയില്ല. ന..."

2010, ജൂലൈ 23, വെള്ളിയാഴ്‌ച

അക്ഷരങ്ങളെ പ്രണയിച്ച രാജകുമാരന്‍

അക്ഷരങ്ങളാണിപ്പോള്‍ എന്റെ കൂട്ടുകാര്‍..... കുനുകുനെയുള്ള കറുത്ത അക്ഷരങ്ങളോട്‌ എപ്പോഴാണ്‌ എവിടെ വെച്ചാണ്‌ കൂട്ടുകൂടിയതെന്ന്‌ എനിക്കറിയില്ല. നാട്ടിലെ എല്‍ പി സ്‌കൂളില്‍ വെച്ചു തന്നെ പുസ്‌തകങ്ങളോടിഷ്‌ടമായിരുന്നില്ലേ.....ആയിരുന്നു....എത്ര പുസ്‌തകങ്ങളാണ്‌ ആ ഇളം പ്രായത്തില്‍ ഞാന്‍ വായിച്ചു തീര്‍ത്തത്‌. എത്ര വായിച്ചാലും തലയില്‍ കയറില്ലെന്നറിയാമായിരുന്നെങ്കിലും പാഠ പുസ്‌തകങ്ങളും ഞാന്‍ ഒരു പാടാവര്‍ത്തി വായിച്ചു തീര്‍ത്തു. പരീക്ഷ കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോള്‍ ഇക്കാക്ക ചോദ്യപേപ്പര്‍ വാങ്ങി ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയാനാകാതെ കുഴങ്ങിയതും തലക്ക്‌ നല്ല കിഴുക്ക്‌ കിട്ടിയതും ഞാനിന്നും ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. ഇതു പേടിച്ച്‌ പലപ്പോഴും വൈകി വീട്ടിലെത്തി. കാലം അതി വേഗത്തില്‍ ഓടിയപ്പോള്‍ കിതച്ചുകൊണ്ടെണെങ്കിലും ഞാനും പിന്നാലെ ഓടി... ഓട്ടം ഇനിയും അവസാനിച്ചിട്ടില്ല. എവിടെ ചെന്നു നില്‍ക്കുമെന്ന്‌ എനിക്കറിയില്ല. അത്‌ കാലത്തിനു തന്നെ വിട്ടുകൊടുക്കാം..........
ഞാനിന്നും അക്ഷരങ്ങളെ പ്രണയിച്ചു കൊണ്ടിരിക്കുന്നു. അതിന്‌ എനിക്കെന്താണ്‌ തടസമായിട്ടുള്ളത്‌, ഒന്നുമില്ല. പക്ഷെ, എനിക്ക്‌ തിരിച്ചറിയാനാകുന്ന ഒന്നുണ്ട്‌. പുസ്‌തകങ്ങള്‍ ചതിക്കില്ല... വഞ്ചന ഉള്ളിലൊളിപ്പിച്ച്‌ പുഞ്ചിരിക്കുന്ന മുഖവുമായി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടില്ല. എപ്പോഴും നല്ല കൂട്ടുകാരനായി കൂടെയുണ്ടാകും. ഭൂമി കറുപ്പിന്റെ ആവരണമണിഞ്ഞ്‌ നിശബ്‌ദതയില്‍ ലയിച്ചാലും ആരുമറിയാതെ പുലരുംവരെ ഞങ്ങള്‍ക്ക്‌ പറയാന്‍ ഒരുപാടുണ്ടാകും. ബാലന്‍സ്‌ തീരുമെന്ന ആശങ്കയില്ലാതെ ഹൃദയം തുറന്നുവെക്കാന്‍ നീയെല്ലാതെ മറ്റാരുമില്ലെന്ന്‌ ഞാനറിയുന്നു. നല്ല സുഹൃത്തുക്കളാണെന്നു ധരിച്ച്‌ ഹൃദയത്തിന്റെ കോണില്‍ പ്രതിഷ്‌ഠിച്ച കൂട്ടുകാര്‍ ഹൃദയം വിട്ടിറങ്ങിയപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനകള്‍ അവരറിയില്ലല്ലോ.? നല്ല കൂട്ടുകാരനാകുമെന്നു കരുതിയിരുന്നവര്‍ അവഗണനയുടെ വേദനകള്‍ സമ്മാനിച്ചു. പലരും ചിരിക്കാന്‍ പോലും മറന്നു. കൂടെ പഠിച്ചവര്‍, വിരലുകള്‍ പരസ്‌പരം കോര്‍ത്ത്‌ വര്‍ഷങ്ങളോളം കളിചിരി പറഞ്ഞവര്‍, അപ്രതീക്ഷിതമായി ജീവിതത്തിലേക്ക്‌ കടന്നു വന്ന്‌ ഒരു വസന്തകാലം സമ്മാനച്ചവര്‍, അങ്ങിനെ എത്രയെത്ര പേര്‍.. എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം..
വേണ്ട, ആരും അറിയാതിരിക്കട്ടെ എന്റെ വേദനകള്‍...
എന്തെങ്കിലും പറഞ്ഞ്‌ സമാധാനിച്ചിരിക്കാനെങ്കിലും എനിക്കാകും. ചെറുപ്രായത്തിലെ എല്ലാം ഞാന്‍ സ്വായത്തമാക്കി. അല്ലെങ്കില്‍ ജീവിതം എന്നെ പഠിപ്പിച്ചു. എല്ലാം നേരിടാനുള്ള കരുത്ത്‌ ദൈവം എനിക്കു നല്‍കിയിട്ടുണ്ടെന്നു തോന്നുന്നു. അഭിനിവേശങ്ങളില്ലാതെ അമിത ആഗ്രഹങ്ങളില്ലാതെ എനിക്കു ജീവിക്കാനാകുണ്ടെന്നാണെന്റെ തോന്നല്‍.
എന്റെ ജോലിയും എന്റെ ജീവിതവും എല്ലാം എനിക്കിന്ന്‌ ആസ്വദിക്കാനാകുന്നത്‌ അതുകൊണ്ടായിരിക്കാം..